തൊടുപുഴ: സംസ്ഥാന ഭാഗ്യക്കുറി ഭാഗ്യതാരയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ തൊടുപുഴയിൽ നിന്ന് വിറ്റ ടിക്കറ്റിന്. തൊടുപുഴ ഗാന്ധി സ്‌ക്വയറിലുള്ള ചൈതന്യ ലക്കി സെന്ററിൽ നിന്നും വിറ്റ ബി.എം 631988 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കൗണ്ടറിൽ നിന്നാണ് ടിക്കറ്റ് വിറ്റതെന്നും ഭാഗ്യവാനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏജൻസി ഉടമ എം.പി. വിജയൻ പറഞ്ഞു.