തൊടുപുഴ: അക്കലേഷ്യാ കാർഡിയ എന്ന അപൂർവ്വ രോഗാവസ്ഥയുമായി എത്തിയ 92 വയസ്സുള്ള അരിക്കുഴ സ്വദേശിക്ക് പെർ ഓറൽ എൻഡോസ്‌കോപിക് മയോട്ടമി (POEM)എന്ന ചികിത്സ വിജയകരമായി നിർവഹിച്ച് സെന്റ്. മേരീസ് ഹോസ്പിറ്റൽ, ആഹാരം ആമാശയത്തിലേയ്ക്ക് കടന്നുപോകാൻ സഹായിക്കുന്ന അന്നനാളത്തിലെ പേശികൾക്ക് ബലക്ഷയം സംഭവിക്കുന്നതാണ് രോഗാവസ്ഥ.. പലവിധ ആരോഗ്യ പ്രശ്നങ്ങളു ള്ള വയോധികരിൽപ്പോലും ഏറ്റവും പുതിയ
മിനിമലി ഇൻവസീവ് ഗ്യാസ്‌ട്രോഎന്ററോളജിക്കൽ ശസ്ത്രക്രിയകൾ നടത്താൻ കഴിയുന്നു.. എൻഡോസ്‌കോപ്പി ചികിത്സയ്ക്ക് ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗത്തിലെ ഡോ.ജോഷി ജോസഫ്, ഡോ. ഷൈൻ ജെ.പകലോമറ്റം, ഡോ. ജിജോ വർഗീസ്, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. സ്വരാജ് ചെറിയാൻ എന്നിവരും സഹായമേകി. 25 വർഷങ്ങളായി സെന്റ്. മേരീസ് ഹോസ്പിറ്റലിൽ പ്രവർത്തിച്ചു വരുന്ന ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം അനേകായിരങ്ങൾക്ക് ആശ്രയകേന്ദ്രമായി വരുന്നു. ശസ്ത്രക്രിയ കൂടാതെ എൻഡോസ്‌കോപ്പിയിലൂടെ ആമാശയത്തിലെയും വൻ കുടലിലെയും മുഴകൾ, പിത്തനാളിയിലെ കല്ലുകൾ, ട്യൂമർ എന്നിവ നീക്കം ചെയ്യുക എന്നീ ചികിത്സകളും വിജയകരമായി ഇവിടെ ചെയ്തുവരുന്നുണ്ട്.. എൻഡോ സ്‌കോപ്പിക് അൾട്രാസൗണ്ട് വഴി ബയോപ്സി എടുക്കുക, പാൻക്രിയാറ്റിക് സ്യൂഡോസിസ്റ്റുകൾ നീക്കിക്കളയുക എന്നീ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. അന്നനാളത്തിലും വൻകുടലിലും പിത്തനാളിയിലും ഉണ്ടാകുന്ന ചുരുക്കങ്ങൾ
മെറ്റൽ സ്റ്റെന്റുകൾ ഇട്ടു വികസിപ്പിക്കുകയും ചെയ്യുന്ന ചികിത്സാരീതിയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ (പെർ ഓറൽ എൻഡോസ്‌കോപിക് മയോട്ടമി) എന്ന ചികിത്സ വിജയകരമായി ചെയ്തതിൽ ഏറ്റവും പ്രായം കൂടിയ രോഗികളിൽ ഒരാളാണ് ഈ രോഗി എന്നതും ശ്രദ്ധേയമായണ്.