തൊടുപുഴ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജുവൽ അപ്രറൈസേഴ്സ് യൂണിയൻ (എ.ഐ..ബി.ഇ.എ) ഇടുക്കി, കോട്ടയം സംയുക്ത മേഖലാ സമ്മേളനം തൊടുപുഴയിൽ നടന്നു. ഇ.ആർ അശോക് അദ്ധ്യക്ഷത വഹിച്ചു. യൂണിൻ ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി രാജൻ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് കോർഡിനേഴ്സ് കൗൺസിൽ ജില്ലാപ്രസിഡന്റ് പി. കെ.ജബ്ബാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി നഹാസ് പി സലിം, എം.കെ ബാലകൃഷ്ണൻ, സെൽവരാജ്, വിനോദ്കുമാർ, അനൂപ് എന്നിവർ പ്രസംഗിച്ചു. ഇ.ആർ അശോക് ( പ്രസിഡന്റ്) പി.എസ് കൃഷ്ണപ്രസാദ് ( സെക്രട്ടറി), അനീഷ് വിശ്വൻ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.