maharani

തൊടുപുഴ: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെ തനത് സാരികളുമായി മഹാറാണി വെഡ്ഡിങ് കളക്ഷൻസ് തൊടുപുഴ ഹൗസ് ഓഫ് സാരീസ് ലോഞ്ച് ചെയ്തു.2024ൽ ഷോറൂം വിപുലീകരിച്ചതിനു ശേഷം, മഹാറാണിയിൽ നിരന്തരമായി എത്തുന്ന സാരി ഉപഭോക്താക്കളുടെ അഭിപ്രായം പരിഗണിച്ചു സാരികൾക്കു മാത്രമായി ഹൗസ് ഓഫ് സാരീസ് ആരംഭിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ സംസ്‌കാരങ്ങളിലെ തനതായ സാരികളുടെ 3 ലക്ഷത്തിലധികം കളക്ഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ സെഗ്‌മെന്റിലുമുള്ള സാരികൾക്കായി പ്രത്യേകം സെക്ഷനുകൾ ആയാണ് ഹൗസ് ഓഫ് സാരീസ് ആരംഭിച്ചിരിക്കുന്നത്. ആരംഭിച്ചിരിക്കുന്നത്.
അറ്റ്ലസ് മഹാറാണി ഗ്രൂപ്പ് ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ റിയാസ് വി എ യോടൊപ്പം, പ്രമുഖ സിനിമാ താരങ്ങളായ മാളവിക മേനോൻ, സ്വാസിക, റിതു മന്ത്ര, സിജാ റോസ്, ലയ മാമ്മൻ, ശ്രീവിദ്യ മുല്ലശ്ശേരി, പാർവ്വതി കൃഷ്ണ, മരിയ വിൻസെന്റ് തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സാരി പ്രേമികൾക്ക് ഹൗസ് ഓഫ് സാരീസ് ഒരു വേറിട്ട അനുഭവം തന്നെ ആയിരിക്കുമെന്ന് അറ്റ്ലസ് മഹാറാണി ഗ്രൂപ്പ് ചെയർമാൻ & മാനേജിങ് ഡയറക്ടർ റിയാസ് വി .എ പറഞ്ഞു