sndp

കട്ടപ്പന: ചരിത്രപരമായ മുന്നേറ്റങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് നാളെകളിൽ ശക്തമായി മുന്നേറുന്നതിനും പുത്തൻ വെല്ലുവിളികൾ അതിജീവിക്കുന്നതിനും ലക്ഷ്യമിട്ട് കേരളത്തിലെ എസ്. എൻ. ഡി. പി യോഗം ശാഖാതലത്തിലുള്ള നേതാക്കന്മാരുടെ മഹാസംഗമം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ യൂണിയനുകളുടെ സമ്മേളനം സെപ്റ്റംബർ ആദ്യവാരം നടക്കും, മലനാട്, പീരുമേട്, ഇടുക്കി യൂണിയനുകളിലെ നേതാക്കളുടെ സംഗമം സെപ്തംബർ 2ന് രാവിലെ 9.30 ന് പുറ്റടി ശാഖായോഗം ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. നേതൃത്വ സംഗമം വിജയിപ്പിക്കുന്നതിനായി ചേർന്ന പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷനായിരുന്നു. കുടുംബയോഗങ്ങൾ, യൂത്ത്മൂവ്‌മെന്റ്, കുമാരിസംഘം, വനിതാസംഘം എന്നീ പോഷക സംഘടനകളുടെ നേതാക്കൾ ഉൾപ്പെടെ 2000 പേർ സമ്മേളനത്തിൽ പങ്കെടുക്കും. മഹാസംഗമത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ സോമന്‍, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, എസ്.എൻ ട്രസ്റ്റ് ഡയറക്ടർ പ്രീതി നടേശൻ എന്നിവർ പങ്കെടുക്കും. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ. ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, പീരുമേട് യൂണിയൻ സെക്രട്ടറി ബി. ബിനു എന്നിവർ നേതൃത്വം നല്‍കും. മഹാസംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ എന്നിവർ അറിയിച്ചു. പ്രവർത്തക സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ, അഡ്വ: പി.ആർ മുരളീധരൻ, ഷാജി പുള്ളോലിൽ, കൗൺസിലർമാരായ പി.കെ രാജൻ, പി.ആർ രതീഷ്, മനോജ് ആപ്പാംന്തനത്ത്, സി.കെ സുനിൽ കുമാർ, കെ.കെ രാജേഷ്, പ്രദീപ് അറഞ്ഞനാൽ എന്നിവർ സംസാരിച്ചു.