കട്ടപ്പന: കേരള സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതിയുടെ നേതൃത്വത്തിൽ സംഗീതോൽസവം 30ന് കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ഗവ. സെർവന്റ് കോപ്പറേറ്റീവ് ഹാളിൽ നടന്നു.സംസ്ഥാനത്തെ 14 ജില്ലകളിലും സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ സംഗീതോത്സവം സംഘടിപ്പിച്ചിരിക്കുകയാണ്.ഇതിന്റെ ഭാഗമായിട്ടാണ് ഇടുക്കി ജില്ലയിലെ സംഗീതോത്സവം സംഗീതോത്സവത്തിന് മുന്നോടിയായി ഓണപ്പാട്ട് മത്സരവും മാവേലി മത്സരവും നടക്കും.മത്സരങ്ങൾക്ക് ശേഷം സംഗീതജ്ഞൻ ഹരികൃഷ്ണൻ മൂഴിക്കുളവും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി അരങ്ങേറും. പരിപാടിയുടെ വിജയത്തിനായുള്ള സംഘാടകസമിതി യോഗത്തിൽ കേന്ദ്ര കലാസമിതി പ്രസിഡന്റ് കാഞ്ചിയാർ രാജൻ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ കൗൺസിലർ സിജു ചക്കുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. സംഗീതോത്സവം കോർഡിനേറ്റർ ആനയടി പ്രസാദ് വിഷയാവതരണം നടത്തി. കേന്ദ്ര കലാസമിതി സെക്രട്ടറി എസ്.സൂര്യലാൽ, കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ,നഗരസഭ കൗൺസിലർ പ്രശാന്ത് രാജു,ഇ ജെ ജോസഫ്,എം.സി ബോബൻ,സി.ആർ മുരളി,കെ.എൻ വിനീഷ് കുമാർ,സജിദാസ് മോഹൻ,ശാന്താ മേനോൻ, കലാമണ്ഡലം ഹരിത,എം.ആർ രാഗസുധ, വി.വി സോമൻ, ജെയ്ബി ജോസഫ് തുടങിയവർ സംസാരിച്ചു.