aadharikkal
ഫാർമേഴ്സ് ക്ലബ്ബിന്റെയും കിസാൻ സർവീസ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മികച്ച ഫലവൃക്ഷകർഷകനായ രാജു സി ഗോപാലിനെ ആദരിക്കുന്നു

തൊടുപുഴ: ഫാർമേഴ്സ് ക്ലബ്ബിന്റെയും കിസാൻ സർവീസ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോളപ്ര, അടൂർമല മിസ്റ്റ് ഫാം റിസോർട്ടിൽ വച്ച് കാർഷിക ശിൽപ്പശാലയും മികച്ച കർഷകരെ ആദരിക്കലും നടന്നു. സി .എസ് .ബി ബാങ്ക് അഗ്രി സ്റ്റേറ്റ് ഹെഡ് ഷോബി മൈക്കിൾ കാർഷിക ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര ഗവൺമെന്റ് അവാർഡ് വിന്നർ ആയ ജോഷി കൊച്ചുകൂടി, കാർഷിക ക്ലാസുകളും, കർഷകർക്ക് ലഭിക്കുന്ന ലോണുകളെ കുറിച്ച് ഷോബി മൈക്കിളും കൂടാതെ ഡോ. സി.സി. മേനോൻ, ഡോക്ടർ പ്രമോദ് പി.എസ്. എന്നിവരും ക്ലാസ്സുകൾ നയിച്ചു. മികച്ച ക്ഷീര കർഷകനായ ഡോ.കെ സോമനെയും മികച്ച ഫലവൃക്ഷകർഷകനായ രാജു .സി ഗോപാലിനെയും, മേഘാലയ ഗവൺമെന്റിന്റെ കൃഷി പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട ജോഷി കൊച്ചുകുടിയെയും മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു. ടോം ചെറിയാൻ, രാജീവ് പാടത്തിൽ, ഷൈജോ ചെറുനിലം, സോണി കിഴക്കേക്കര, ഹെജി പറയംചാലിൽ, സജി കൊച്ചുകരോട്ട്, പുന്നൂസ് മംഗലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.