പീരുമേട്: കഴിഞ്ഞ കുറെ മാസങ്ങളായി കാട്ടാന ശല്യവും വന്യമൃഗങ്ങളുടെ വിളയാട്ടവും കാരണം നാട്ടുകാർക്ക് സ്വൈരമായി വീടിന് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ് പീരുമേട്ടിലെ അഞ്ചു വാർഡുകളിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം .
കഴിഞ്ഞ ഒരാഴ്ചയായി കാട്ടാന വൻകെടുതിയാണ് ഇവിടങ്ങളിൽ വരുത്തുന്നത്.
ഇന്നലെ രാത്രിയിൽതോട്ടാപ്പുരകോവിലകം ഭാഗത്ത് ഇറങ്ങിയ ആന വർഗ്ഗീസിന്റെപറമ്പിൽ കയറിഏലം, വാഴ ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിച്ചു. ഞായറാഴ്ച പ്ലാക്കത്ത ടത്ത്പാലോലിൽ കൃഷ്ണൻകുട്ടിയുടെ വീടിന്റെ ഗ്ലാസ് അടിച്ചു തകർത്തു. വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്.ഇവർ ബഹളംവച്ചതിനെ തുടർന്ന് തൊട്ടടുത്ത പറമ്പിലേക്ക്‌പോയ ആന രണ്ട് വാട്ടർ ടാങ്ക് തകർക്കുകയും ഏലം ഉൾപ്പെടെയുള്ള കൃഷികൾ ചവിട്ടി നശിപ്പിക്കുകയും ചെയ്തു. കല്ലാർ പുതുവലിൽ ഇപ്പോഴും കാട്ടാന നില ഉറപ്പിച്ചിരിക്കയാണ്
ഒട്ടേറെ കർഷകരുടെ കൃഷികളാണ് ഒരു മാസമായി നശിപ്പിച്ചത്. പട്ടുമല, രാജമുടി, അരണക്കൽ, എന്നിവിടങ്ങളിലും കെടു തി വരുത്തി. ഇന്നലെ മൗണ്ട് ഭാഗത്ത് ഇറങ്ങിയ ആന അഞ്ച് കർഷകരുടെ പറമ്പിൽ കയറി നിരവധി ഏക്കർ ഏലവും, വാഴ,ഉൾപ്പെട്ട കൃഷികൾ നശിപ്പിച്ചു. ഒപ്പം കയ്യാലയും തകർത്തു.
വനം വകുപ്പിൽ വിവരം അറിയിച്ചു.ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പടക്കം പൊട്ടിക്കുമ്പോൾ ആന തൽക്കാലം മാറി നിൽക്കും.നേരം സന്ധ്യ കഴിഞ്ഞാൽ കാട്ടാന കൂട്ടം ജനവാസമേഖലയിൽ ഇറങ്ങി കെടുതികൾ വരുത്തുന്നു.ഇതിന് ഒരു ശമനം ഉണ്ടാകത്തതിൽ നാട്ടുകാർ ആശങ്കയിലാണ്.
പുലി വളർത്ത് നായയെ ആക്രമിച്ചു
കൊടുവാക്കരണം ഒന്നാം ഡിവിഷൻ പുതുവൽ ഭാഗത്ത് ഞായറാഴ്ച രാത്രിയിൽ പുലി ഇറങ്ങി വളർത്ത് നായയെ പിടിച്ചു. പള്ളിപ്പറമ്പിൽ കുഞ്ഞുമോന്റെ വീടിന്റെ മുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തു നായയെയാണ് പുലി പിടിച്ചത്.ശബ്ദംകേട്ട് വീ ട്ടുകാർ എഴുന്നേറ്റ് തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. രാവിലെ പരിശോധിച്ചപ്പോൾ പുലിയുടെ കാൽപ്പാടുകളും കണ്ടു.തേയിലതോട്ടത്തിൽജോലി ചെയ്യുന്ന തൊഴിലാളികൾ ഉൾപ്പെടെ ഇതോടെ ഭീതിയിലായിരിക്കയാണ്. നാട്ടുകാർഫോറസ്റ്റ്അധികൃതരെ വിവരമറിയിച്ചു. ഒരാഴ്ചയായിതേങ്ങാക്കൽ പുതുവൽ ഭാഗങ്ങളിലും പുലിയുടെ സാന്നിദ്ധ്യം ഉള്ളതായി നാട്ടുകാർപറയുന്നു.
കോടി കണക്കിന് രൂപയുടെ കൃഷിനാശമാണ് കാട്ടാന വരുത്തിയിരിക്കുന്നത്.
പുലി തോട്ടം തൊഴിലാളികളുടെ ജീവിതം തന്നെ താറുമാറാക്കി