കോലാനി: കോലാനി ജനരഞ്ജിനി വായനശാലയുടെ സഹകരണത്തോടെ മേരാ യുവഭാരത് , ജില്ലാ യൂത്ത് ക്ലബ്ബ് എന്നിവ ചേർന്ന് വിപുലമായ പരിപാടികളോടെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാചരണം നടത്തുന്നു. 15 നു രാവിലെ 8ന് വായനശാല പ്രസിഡന്റ് എൻ. രവീന്ദ്രൻ പതാക ഉയർത്തും. തുടർന്ന് ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ സഹകരണത്തോടെ തൊടുപുഴ മുനിസിപ്പാലിറ്റിയിലേക്ക് സൈക്കിൾ റാലി നടത്തും. പകൽ 1.30 ന് എൽ.പി, യു.പി., ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തും. തുടർന്ന് നടത്തുന്ന പൊതുസമ്മേളനം മുനിസിപ്പൽ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്യും. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് കൗൺസിലർ കവിത വേണു മെമന്റോ നൽകി ആദരിക്കും. വൈദ്യൻ സി.എൻ. നമ്പൂതിരി സ്മാരക സ്‌കോളർഷിപ്പ് ഡോ.സി.എൻ. നമ്പൂതിരി വിതരണം. ചെയ്യും. ചിത്രരചനാമത്സരം, ക്വിസ് മത്സരം എന്നിവയിലെ വിജയികൾക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വി. ഷാജി സമ്മാനദാനം നിർവ്വഹിക്കും. എം.ജിനദേവൻ സ്മാരകട്രസ്റ്റാണ് ക്വിസ് മത്സരവിജയികൾക്കുള്ള ക്യാഷ് അവാർഡ് നല്കുന്നത്. മേര യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസർ സച്ചിൻ എച്ച്, ലൈബ്രറി സെക്രട്ടറി കെ.ബി. സുരേന്ദ്രനാഥ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.