നെടുങ്കണ്ടം : ഗവ.പോളിടെക്നിക് കോളേജിൽ മൂന്നു വർഷ റഗുലർ ഡിപ്ലോമ പ്രവേശനത്തിനായുള്ള അവസാന ഘട്ട സ്‌പോട്ട് അഡ്മിഷൻ ഇന്നും നാളെയും നടക്കും. കമ്പ്യൂട്ടർ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളിലേക്കുള്ള അഡ്മിഷനാണ് നടക്കുന്നത്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും ഈ അവസരം വിനിയോഗിക്കാം. പത്താം ക്ലാസ് വിജയമാണ് യോഗ്യത. മാർക്കിന്റെ അടിസ്ഥാനത്തിൽ ആണ് റാങ്ക് നിർണയം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താവിനോടൊപ്പം സ്ഥാപനത്തിൽ എത്തി പ്രവേശന നടപടികൾ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ:04868234082,7902583454