കുമളി : ലോക ഗജദിനത്തിൽ പെരിയാർ കടുവാ സങ്കേതത്തിൽ ജില്ലയിലെ ആനപ്പാപ്പാന്മാർക്കായി ശില്പശാല സംഘടിപ്പിച്ചു. പെരിയാർ ടൈഗർ റിസർവും ഇടുക്കി സോഷ്യൽ ഫോറസ്ട്രി ഡിവിഷനുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 27 പാപ്പാന്മാർ പങ്കെടുത്തു.പി.ടി.ആർ. ഡെപ്യൂട്ടി ഡയറക്ടർ സാജു പി.യു. ഉദ്ഘാടനം ചെയ്തു. ആനകളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അനുരാജ് ആർ. ക്ലാസ്സെടുത്തു. ഏകാന്തതയും കൂട്ടുകാരുടെ അഭാവവുമാണ് ആനകളുടെ മാനസിക പിരിമുറുക്കത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ആനകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമങ്ങളെക്കുറിച്ച് എസ്.പി.സി.എ. പ്രതിനിധി എം.എൻ. ജയചന്ദ്രൻ വിശദീകരിച്ചു.
പി.ടി.ആർ. അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ. സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ വിപിൻ ദാസ്, റിസർച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ലിബിൻ ജോൺ, നീതു എസ്.എ. ഷാജി കുരിശുംമൂട്,
എന്നിവർ പ്രസംഗിച്ചു.