മൂലമറ്റം : എസ്. എൻ. ഡി. പി യോഗം 756-ാം നമ്പർ ശാഖയിൽവനിതാസംഘം പെതുയോഗവും തെരഞ്ഞെടുപ്പും നടത്തി. തൊടുപുഴ യൂണിയൻ വനിതാ സംഘം പ്രസിഡൻ്റ് ഗീതാ ബാബുരാജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ വനിതാ സംഘംവൈസ് പ്രസിൻ്റ് ശോഭനാ രാജ് ഉദ്ഘാടനം ചെയ്തു. ജലജാ ഷാജി പ്രവർത്തന റിപ്പോർട്ടും ആൽബി ഗോപൻ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. സാവിത്രി ബാലകൃഷ്ണൻ, എം .ജി . വിജയൻ കെ.ആർ സോമൻ എ. ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.. സമ്മേളനം15 അംഗ കമ്മിറ്റിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. ഭാരവാഹികളായി സി. ടി ശ്യാമള (പ്രസിഡന്റ് )ജലജ ഷാജി (സെക്രട്ടറി) ആൽബി ഗോപൻ( ട്രഷറാറാർ )മായാ രാജേഷ് (വൈസ് പ്രസിഡന്റ് ) ശ്രീകലാ രാജൻ , രജിതാ ബൈജു, സന്ധ്യാ ബൈജു (യൂണിയൻ കമ്മിറ്റി ) എന്നിവരെ തെരഞ്ഞെടുത്തു. സി. ടി. ശ്യാമള സ്വാഗതവും പ്രിയാ സൂര്യൻ നന്ദിയുംപറഞ്ഞു.