അടിമാലി: അടിമാലി ടൂറിസം ആൻഡ് അഗ്രികൾച്ചറൽ ഡെവലപ്പ്്‌മെന്റ് സൊസൈറ്റിയുടെയും അടിമാലി ഗ്രാമപഞ്ചായത്ത് മറ്റിതര സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സ്വാതന്ത്രദിനാഘോഷം നടത്തും..സ്വാതന്ത്രദിനാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകസമിതി ഭാരവാഹികൾ പറഞ്ഞു.വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, പ്രശ്ചന്നവേഷങ്ങൾ എന്നിവയെല്ലാം സ്വാതന്ത്രദിന റാലിയെ വർണ്ണാഭമാക്കും.സ്വാതന്ത്രദിന റാലിക്ക് ശേഷം സമ്മേളനം നടക്കും.സാഹിത്യകാരനും പ്രഭാഷകനുമായ പി സുരേന്ദ്രൻ സ്വാതന്ത്രദിന സന്ദേശം നൽകും.അഡ്വ. എ രാജ എം എൽ എ അധ്യക്ഷത വഹിക്കും.അഡ്വ. ഡീൻ കുര്യാക്കോസ് എം പി മുഖ്യാതിഥിയാകും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ സമ്മാനദാനം നിർവ്വഹിക്കും.സർക്കാർ ഹൈസ്‌ക്കൂൾ പരിസരത്തു നിന്നാരംഭിക്കുന്ന റാലി അടിമാലി സി ഐ ലൈജുമോൻ സി വി ഫ്ളാഗ് ഓഫ് ചെയ്യും
സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ,കുടുംബശ്രീ പ്രവർത്തകർ,മറ്റിതര സംഘടനാ പ്രവർത്തകർ,ഓട്ടോ ടാക്സി തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗം ആളുകൾ സ്വാതന്ത്ര ദിന റാലിയിൽ പങ്ക് ചേരും.മികച്ച നിശ്ചലദൃശ്യം, വാഹനാലങ്കാരം,ഫാൻസി ഡ്രസ് എന്നിവക്ക് ക്യാഷ് പ്രൈസ്‌ നൽകും.