കട്ടപ്പന: എസ്എൻ.ഡി.പി യോഗം കട്ടപ്പന വെട്ടിക്കുഴക്കവല സഹോദരൻ അയ്യപ്പൻ കുടുംബയോഗ ത്തിൽ ശാന്തിയാത്രയും ദിവ്യജ്യോതി പ്രയാണവും നടത്തി. ശാഖായോഗം സെക്രട്ടറി അഖിൽ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കൊച്ചുതോവാള ശാഖ ശ്രീനാരായണമഹാദേവ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലാണ് ശാന്തിയാത്ര നടത്തിയത്. ക്ഷേത്രം മേൽശാന്തി നിശാന്ത് ശാന്തി, ശാഖ വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തിൽ, യൂണിയൻ കമ്മിറ്റിയംഗം പി ജി സുധാകരൻ, കുടുംബയോഗം ചെയർമാൻ ടി ബി രാജു, കൺവീനർ പി പി വിജയൻ, വൈസ് ചെയർമാൻ പൊന്നമ്മ പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.