accident
പുളിയന്മല ആമയാർ റോഡിൽ ഇരട്ട പാലത്തിനു സമീപം ടോറസ് ലോറി റോഡിന് താഴ്ച്ചയിലേക്ക് മറിഞ്ഞപ്പോൾ.

കട്ടപ്പന :പുളിയന്മല ആമയാർ റോഡിൽ ഇരട്ട പാലത്തിനു സമീപം ടോറസ് ലോറി റോഡിന് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. തമിഴ്നാട്ടിൽ നിന്നും ടാറിങ് മിശ്രതവുമായി വന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായി റോഡിന് താഴ്ചയിലേക്ക് മറഞ്ഞത്.അപകടത്തിൽ ലോറി ഡ്രൈവർ കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. റോഡ് അരികിലെ തീട്ട ഇടിഞ്ഞ് 100 അടിയോളം താഴ്ചവരുന്ന ഏലത്തോട്ടത്തിലേക്കാണ് മറിഞ്ഞത്.രണ്ടുതവണ മലക്കം മറിഞ്ഞ് ലോറി മരത്തിൽ തട്ടി നിന്നു. ഈ സമയം പിന്നാലെ വരികയായിരുന്ന വാഹന യാത്രക്കാരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. തുടർന്ന് നാട്ടുകാരും പങ്കാളികളായി. വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഈ പാതയിൽ ഇതിനുമുമ്പും സമാന രീതിയിലുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.