പെരുവന്താനം: പെരുവന്താനം പഞ്ചായത്തിൽ കാട്ടാന ആക്രമണത്തിൽ 5 മാസത്തിനുള്ളിൽ രണ്ടുപേർ കൊല്ലപ്പെട്ടിട്ടും പ്രദേശത്തോട് കാണിക്കുന്ന വനം വകുപ്പിന്റെ അവഗണനയ്ക്കെതിരെ കോൺഗ്രസ് ഉപവാസ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് ഷനോജ് ജേക്കബിന്റെ നേതൃത്വത്തിലാണ് ഏകദിന ഉപവാസം നടന്നത്.ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഉപവാസം ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം എ.ഐ.സി.സി അംഗം അഡ്വ ഇ.എം അഗസ്റ്റി ഉദ്ഘാടനം ചെയ്തു. അഡ്വ .സിറിയക് തോമസ്, വി.സി ജോസഫ്, ഡൊമിനാ സജി,എം.കെ ഷാജഹാൻ,ജോൺ പി തോമസ്,എൻ.എ. വഹാബ്, രാംദാസ്,ടി.പി ഹനീസ് എന്നിവർ സംസാരിച്ചു