കട്ടപ്പന: എച്ച്എം.ടി.എ വാർഷിക പൊതുയോഗം 15ന് രാവിലെ 10.30ന് കട്ടപ്പന വെള്ളയാംകുടി റൂട്ടിലെ കല്ലറയ്ക്കൽ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി .കെ ഗോപി അദ്ധ്യക്ഷനാകും. നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി എൻഡോവ്‌മെന്റ് വിതരണം ചെയ്യും. സെക്രട്ടറി എം. കെ ബാലചന്ദ്രൻ, ട്രഷറർ ലൂക്കാ ജോസഫ്, വൈസ് പ്രസിഡന്റ് ബിജു മാധവൻ, ജോയിന്റ് സെക്രട്ടറി മനോജ് എബ്രഹാം, വിവിധ യൂണിറ്റ് ഭാരവാഹികളായ ബേബി മാത്യു, പി എസ് മുഹമ്മദ്, ഷാജി പുളിക്കക്കുന്നേൽ, സജി കുന്നേൽ, ജോൺസൺ മരോട്ടിമൂട്ടിൽ എന്നിവർ സംസാരിക്കും. രാവിലെ 8.30ന് എച്ച്എംടിഎ ഓഫീസിൽ ദേശീയ പതാകയും തുടർന്ന് എച്ച്എംടിഎ പതാകയും ഉയർത്തും. തുടർന്ന്, അമർജവാൻ യുദ്ധ സ്മാരകത്തിലും ഗാന്ധി പ്രതിമയിലും എപിജെ അബ്ദുൾ കലാം പ്രതിമയിലും പുഷ്പാർച്ചന നടത്തും. അംഗങ്ങളുടെ മക്കളിൽ പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് കോര കുര്യൻ ചിറക്കൽപറമ്പിൽ എൻഡോവ്‌മെന്റ് വിതരണം ചെയ്യും. കൂടാതെ, ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയവർക്കും ഉപഹാരം നൽകുമെന്നും പി കെ ഗോപി, എം കെ ബാലചന്ദ്രൻ, പി മോഹനൻ, നോബി ജോസഫ്, സി പി ബെന്നി, രമണൻ പടന്നയിൽ എന്നിവർ പറഞ്ഞു.