തൊടുപുഴ: പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറിമാരായ എൻ.ഐ ബെന്നി, വി.ഇ താജുദ്ദീൻ, പി.എസ് ചന്ദ്രശേഖരൻ പിള്ള, ജോസ് ഓലിയിൽ, ജോയി മൈലാടി, ജാഫർഖാൻ മുഹമ്മദ്, ടോമി പാലക്കൻ, ബോസ് തളിയം ചിറ, കെ.കെ തോമസ്, കെ.ജി സജിമോൻ, സണ്ണി മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.