വണ്ണപ്പുറം: മോഷണ പരമ്പരകൾ അരങ്ങേറുന്ന വണ്ണപ്പുറത്ത് സംശയസ്പദമായമായ സാഹചര്യ ത്തിൽ കണ്ട മൂന്ന് യുവാക്കളെ കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തു. കടവൂർ സ്വദേശികളായ അറക്കൽ അമൽ (21) പള്ളിക്കുന്നേൽ ജോസ് (22), കോട്ടക്കുടിയിൽ തോമസ്( 23)എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും മോഷണത്തിന് ഉപയോഗിക്കുന്ന കമ്പിപ്പാര, മുളക് പൊടി, ഉൾപ്പെടെയുള്ളവയും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചെയായിരുന്നു അറസ്റ്റ്.വണ്ണപ്പുറം അമ്പലപ്പടിക്കൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ തോമസ്, അമൽ എന്നിവർ മോഷണ പശ്ചാത്തലമുള്ളവരാണ്. പോത്താനിക്കാട്, തൊടുപുഴ സ്റ്റേഷനുകളിൽ ഇവർക്കെതിരെ മോഷണ കേസുകളുണ്ട്. പ്രതികളുടെ ഫിംഗർ പ്രിന്റ് അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് കാളിയാർ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.