കട്ടപ്പന: കെ.എസ്‌.കെ.ടി.യു കട്ടപ്പനയിൽ വി എസ് അനുസ്മരണം നടത്തി. ഇ.എം.എസ് ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് കെ എൽ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രവർത്തകരും നേതാക്കളും വി എസിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഏരിയ പ്രസിഡന്റ് രാജൻകുട്ടി മുതുകുളം അദ്ധ്യക്ഷനായിരുന്നു.ഏരിയ സെക്രട്ടറി പി .വി സുരേഷ്, പി. ബി ഷാജി, സി ആർ മുരളി, സുഗതൻ കരുവാറ്റ, എം .വി സുഭദ്ര എന്നിവർ സംസാരിച്ചു.