വെള്ളിയാമറ്റം: ഗ്രാമപഞ്ചായത്ത് പന്നിമറ്റത്ത് ആരംഭിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം തുടങ്ങി. സ്ത്രീകൾക്കും കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള ആരോഗ്യ സേവനങ്ങൾ, സ്ത്രീകൾക്കുള്ള ക്ലിനിക്ക്,വയോജന ക്ലിനിക്ക്, ജീവിതശൈലി ക്ലിനിക്ക്,പാലിയേറ്റീവ് കെയർ യൂണിറ്റ്,പ്രതിരോധ പ്രവർത്തനങ്ങൾ, കുടുംബാസൂത്രണ പ്രവർത്തനങ്ങൾ എന്നീ സേവനങ്ങൾ ഇവിടെ നിന്നും ലഭിക്കും. പന്നിമറ്റം സബ് സെന്ററിന്റെ കീഴിൽ വെള്ളിയാമറ്റം പഞ്ചായത്തിലെ 4, 5, 6 വാർഡുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ദേശീയ ആരോഗ്യ ദൗത്യം ഫണ്ടിൽ നിന്നും അമ്പത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പ്രാരംഭ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും ശിലാസ്ഥാപനവും പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർലി ജോസ്‌കുട്ടി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജി ചന്ദ്രശേഖരൻ, വികസനകാര്യ ചെയർപേഴ്സൺ ഷെമിന അബ്ദുൾകരീം പഞ്ചായത്തംഗങ്ങളായ കൃഷ്ണൻ വി.കെ, കബീർ കാസീം, പോൾ സെബാസ്റ്റ്യൻ, രേഖ പുഷ്പരാജൻ, ഇന്ദു ബിജു, പഞ്ചായത്ത് സെക്രട്ടറി ആനിയമ്മ ജോർജ്, പൂമാല പ്രാഥമികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശാലു കെ. എച്ച്, പഞ്ചായത്ത് അസി. എഞ്ചിനീയർ ജോൺസി ജോൺ, തുടങ്ങിയവർ പങ്കെടുത്തു.