കട്ടപ്പന: കാമാക്ഷി അന്നപൂർണേശ്വരി ഗുരുകുലം ആചാര്യൻ കുമാരൻ തന്ത്രിയുടെ മൂന്നാമത് സമാധി ദിനാചരണം ഇന്ന് രാവിലെ 10 മുതൽ സമാധി പീഠത്തിൽ നടത്തും. സുരേഷ് ശ്രീധരൻ തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ ശാന്തിഹവനം, വേദ മന്ത്രജപം, പുഷ്പാർച്ചന തുടങ്ങിയ വിശേഷ ചടങ്ങുകളോടെ നടത്തും. ചടങ്ങുകൾക്ക് ശിവഗിരി മഠം സന്യാസി ഗുരുപ്രകാശം സ്വാമി ആചാര്യപദം അലങ്കരിക്കും. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ, ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് എന്നിവർ പങ്കെടുക്കുമെന്ന് ഗുരുകുലം പ്രസിഡന്റ് സോജു ശാന്തിയും സെക്രട്ടറി ഷാജൻ ശാന്തിയും അറിയിച്ചു.