cds

തൊടുപുഴ: തൊടുപുഴ നഗരസഭ സി. ഡി. എസിന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ ( ഐ.എസ്.ഒ ) സർട്ടിഫിക്കേഷൻ അംഗീകാരം. പുരസ്ക്കാരം കരസ്ഥമാക്കുന്ന ജില്ലയിലെ പ്രഥമ നഗരസഭ കുടുംബശ്രീഓഫീസാണ് തൊടുപുഴ സി. ഡി. എസ്. സംസ്ഥാന സർക്കാർ രൂപം കൊടുത്ത ബൈലോ പ്രകാരമുള്ള എല്ലാ സേവനങ്ങളും കുടുംബശ്രീ മുഖേന ലഭ്യമാക്കിയും പൊതുജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ, മെച്ചപ്പെട്ട സേവനങ്ങൾ കൃത്യമായ ഫയൽ സംവിധാനം , അയൽക്കൂട്ടങ്ങളുടെ വിവരണം, കാര്യക്ഷമത എന്നിവ രണ്ട് ഘട്ടങ്ങിലായി ഓഡിറ്റിന് വിധേയമാക്കിയിട്ടാണ് സർട്ടിഫിക്കേഷൻ നൽകിയത്. കുടുംബശ്രീ മെമ്പർ സെക്രട്ടറി അടക്കമുള്ളവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ചെയർപേഴ്സൺ സുഷമ ജോയി അറിയിച്ചു.