college

തൊടുപുഴ: അൽ- അസ്ഹർ ലാ കോളേജ് ബിരുദ ദാന സമ്മേളനം ഹൈക്കക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ ഉദ്ഘാടനം ചെയ്തു. അൽ- അസ്ഹർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഹാജി കെ.എം. മൂസ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ലൗലി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. അൽ- അസ്ഹർ ലാ കോളേജ് അസി. പ്രൊഫസർ അഡ്വ. സണ്ണി തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു. തൊടുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സിബി ജോസഫ്, അഡ്വ. മീര വി. മേനോൻ, മാധുരി ആനന്ദ് സംസാരിച്ചു.