school

കരിങ്കുന്നം: ലോക അവയവദാന ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്‌കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് 'മോർ ടു ഗിവ് " എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. സ്‌കൂൾ പ്രധാന അദ്ധ്യാപിക സിസ്റ്റർ നമിത ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അവയവദാന ദിനത്തിന്റെ ഈ വർഷത്തെ സന്ദേശ വാക്യമായ അവയവം നൽകാം, ജീവൻ നൽകാം, പ്രതീക്ഷ നൽകാം എന്നീ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. . സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി അനീഷ് ഫിലിപ്പ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. . സ്‌കൂളിലെ അദ്ധ്യാപകരും അദ്ധ്യാപക വിദ്യാർത്ഥികളും വിദ്യാർത്ഥി പ്രതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകി.