upputhara

കട്ടപ്പന: ഉപ്പുതറ പത്തേക്കർ -വട്ടപ്പാറ നിവാസികളുടെ സ്വപ്നമായി റോഡ് യാഥാർഥ്യമാക്കാൻ നടപടിയില്ല. എസ്.സി മേഖലയിൽ ഉൾപ്പെട്ട പ്രദേശത്തെ റോഡ് വട്ടപ്പാറയിൽ കലുങ്ക് നിർമിച്ചാൽ മാത്രമേ ഗതാഗതയോഗ്യമാക്കാൻ സാധിക്കു. . ബ്ലായിതറ വഴി വല്ലോർപടി വട്ടപ്പാറ റോഡ് അവസാനിക്കുന്നത് പൊരികണ്ണിയിലാണ്. മഴക്കാലമായാൽ വട്ടപ്പാറ നിവാസികൾക്ക് ഇതുവഴി വാഹന, കാൽനടയാത്ര ദുസഹമാണ്. സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ മേഖലയിലേക്ക് എത്താറുണ്ട്. ഈ റോഡിന്റെ ചിലഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ബാക്കി ഭാഗങ്ങളിൽ ഗർത്തങ്ങളും മൺ റോഡും ആയതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അടിയന്തരമായി അധികൃതർ ഇടപെട്ട് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.