കട്ടപ്പന: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി കട്ടപ്പനയിൽ പ്രതിഷേധം നടത്തി. സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർ, കെ .കുമാർ, സംസ്ഥാന കൗൺസിൽ അംഗം ശ്രീനഗരി രാജൻ ,മേഖലാ സെക്രട്ടറി കെ.എൻ. ഷാജി, ജില്ലാ വൈസ് പ്രസിഡന്റുമാരായ. ഷാജി നെല്ലിപ്പറമ്പിൽ, കെ.എൻ പ്രകാശ്, സെക്രട്ടറിമാരായ സന്തോഷ് കൃഷ്ണൻ, സജി വട്ടപ്പാറ, ജയദേവൻ, അമ്പിളി, പി.എൻ. പ്രസാദ്, ജയകൃഷ്ണൻ, ലീന രാജു, സുരേഷ്‌കുമാർ, ഗൗതംകൃഷ്ണ. എന്നിവർ നേതൃത്വം നൽകി.