കട്ടപ്പന : സംസ്ഥാന തല മികച്ച കൃഷി ഓഫീസർ രണ്ടാം സ്ഥാനം നേടി ഉപ്പുതറ കൃഷി ഓഫീസർ ധന്യ ജോൺസൺ.മികച്ച പ്രവർത്തനങ്ങളിലൂടെയാണ് ധന്യ അവാർഡിലേക്ക് എത്തിയത്. പ്രധാനമായും തോട്ടം കാർഷിക മേഖലയായ ഉപ്പുതറയിലെ കാർഷികരംഗത്തെ ഏത് പ്രതിസന്ധിയിലും ഉണർവോടെ പിടിച്ചുനിർത്തുന്നതിൽ ഇരുപത്തിയെട്ടുകാരിയായ ധന്യ ജോൺസൺ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഒപ്പം ഏതാനും കൃഷിക്കാരിൽ മാത്രം ഒതുങ്ങാതെ എല്ലാ ജനങ്ങളിലേക്കും കൃഷിവകുപ്പിന്റെ സേവനം എത്തിക്കുന്നതിനും ഇവർ കാരണമായി .


മറ്റ് ഒരു കൃഷി ഓഫീസുകൾക്കും ഇല്ലാത്ത ഫ്രണ്ട് ഓഫീസ് സംവിധാനം ഉപ്പുതറ ഉപ്പുതറ കൃഷി ഓഫീസിൽ സജ്ജമാക്കി. ഇതുവഴി ആളുകൾക്ക് കൂടുതൽ സ്വീകാര്യമായ സേവനം ലഭ്യമാക്കാൻ കഴിഞ്ഞു.എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിൽ രാത്രി 7 മണിക്ക് കർഷകർക്കായി കൃഷി വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന ഗൂഗിൾ മീറ്റ് ആധുനികകാലവും കൃഷിയും തമ്മിലുള്ള അകലം കുറച്ച് ന്യൂതന കൃഷി രീതിയടക്കം കർഷകരിലേക്ക് എത്തിച്ചു. ഇത് യുവജനങ്ങളെ അടക്കം കൃഷിയിലേക്ക് എത്തിക്കുന്നതിന് കാരണമായി. 500 അധികം കർഷകരുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് വഴി കർഷകരുടെ സംശയനിവാരണത്തിന് ഉടനടി മറുപടികൾ ഉണ്ടായി. അതിനോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങൾക്ക് കർഷകരും വിദ്യകൾ നേടി. കഴിഞ്ഞ വർഷം ഉണ്ടായ കടുത്ത വരൾച്ചയിൽ നശിച്ച കർഷകർക്ക് ലഭിച്ച ധനസഹായം 72 ലക്ഷം രൂപ വിതരണം ചെയ്യാൻ സാധിച്ചുകൃഷിക്കൂട്ടങ്ങളുടെ അടക്കമുള്ള പ്രവർത്തനം കൊണ്ട് ഉപ്പുതറയേ മികച്ച കാർഷിക കേന്ദ്ര മാക്കി മാറ്റുകയായിരുന്നു കൃഷി ഓഫീസർ ധന്യ ജോൺസൺ.

ബി എസ് സ്സി അഗ്രികൾച്ചറിൽ ഗ്രാജുവേഷൻ നേടിയ മൂലമറ്റം സ്വദേശി കരോട്ടുപുരയ്ക്കൽ ധന്യ ജോൺസൺ2022 ഫെബ്രുവരി 21നാണ് ഉപ്പുതറ കൃഷി ഓഫീസിലേക്ക് ആദ്യ പോസ്റ്റിംഗ് ലഭിക്കുന്നത്. തുടർന്ന് 2025 ആഗസ്റ്റ് രണ്ടുവരെ ഉപ്പുതറ കൃഷി ഓഫീസർ ആയി പ്രവർത്തിച്ചു. തുടർന്ന് അരിക്കുഴ ജില്ലാ കൃഷി ഫാമിലേയ്ക്ക് സ്ഥമാറ്റം ലഭിച്ചു. ഭർത്താവ് :ഐസക് പി ജോർജ് ( മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മൂലമറ്റം )മകൾ: ലിയ മേരി ഐസക്.