കട്ടപ്പന: എസ്.എൻ.ഡി പി യോഗം പുളിയൻമല ശാഖയിൽ വിവിധ പരിപാടികളോടെ ശ്രീനാരായണ മാസാചരണം ആചരിക്കും. ചിങ്ങം 1 മുതൽ കന്നി 5 വരെ 35 ദിവസം നീണ്ട് നിൽക്കുന്ന പരിപാടികളാണ് നടക്കുന്നത്. ശിവഗിരി മഹാസമാധിയിൽ നിന്നുള്ള ദിവ്യ ജ്യോതി കട്ടപ്പന ഗുരദേവ കീർത്തി സ്തംഭത്തിൽ എത്തിച്ചതിന് ശേഷം ചിങ്ങം 1 ന് വൈകന്നേരം ഗുരുമന്ദിരാംഗണത്തിൽ എത്തിക്കും. ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ വൈദികൻ ഷാജൻ ശാന്തി ദിവ്യജ്യോതി ഏറ്റുവാങ്ങി ഗുരുമന്ദിരത്തിൽ പ്രതിഷ്ഠിക്കും. തുടർന്ന് നടക്കുന്ന ഗുരുദേവ ഭാഗവത പരായണ ആചരണവും ദിവ്യജ്യോതി പ്രയാണവും മലനാട് എസ്.എൻ.ഡി പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ, ശാഖായോഗം പ്രസിഡന്റ് പ്രവീൺ വട്ടമല, സെക്രട്ടറി ജയൻ എം.ആർ തുടങ്ങിയവർ സംസാരിക്കും. ദിവ്യജ്യേതി പ്രയാണം 24, 31 തീയതികളിൽ ശാഖായോഗത്തിലെ 5 കുടുംബയോഗ പരിധികളിൽ പര്യടനം നടത്തും. ദിവ്യജ്യോതി പ്രയാണ സമർപ്പണവും, ഭവനങ്ങളിൽ നടന്നു വരുന്ന ഗുരു ഭാഗവതപാരായണ സമർപ്പണവും കന്നി 5 സമാധിനാളിൽ സമാപിക്കും.