കട്ടപ്പന: ഇന്ത്യയ്ക്കുള്ള ഇറക്കുമതിത്തീരുവ 50 ശതമാനമാക്കി വർധിപ്പിച്ച അമേരിക്കൻ നടപടിക്കെതിരെ കട്ടപ്പനയിൽ സി.ഐ.ടി.യു, കർഷകസംഘം, കെ.എസ്.കെടിയു സംയുക്തമായി പ്രതിഷേധ പ്രകടനവും ട്രംപിന്റെ കോലം കത്തിക്കലും നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം സി ബിജു അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം വി ആർ സജി, കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോർജ്, കെ പി സുമോദ്, കെ എൻ വിനീഷ്‌കുമാർ, ഫൈസൽ ജാഫർ, നിയാസ് അബു, രാജൻകുട്ടി മുതുകുളം തുടങ്ങിയവർ സംസാരിച്ചു. കുന്തളംപാറ റോഡിൽനിന്നാരംഭിച്ച് ഓപ്പൺ സ്റ്റേഡിയത്തിൽ സമാപിച്ച പ്രകടനത്തിൽ നിരവധിപേർ അണിനിരന്നു.