തൊടുപുഴ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ 17ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് ഡോക്ടറുടെ സേവനം തികച്ചും സൗജന്യമാണ്. കൂടാതെ നേത്ര ചികിത്സയുമായി ബന്ധപ്പെട്ട ലാബ് ടെസ്റ്റുകൾക്കും തിമിര ശസ്ത്രക്രിയയ്ക്കും 50% ഇളവ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8281747633 എന്ന നമ്പറിൽ ബന്ധപ്പെടുക.