ഉടുമ്പന്നൂർ: ആം ആദ്മി പാർട്ടി ഉടുമ്പന്നൂർ പഞ്ചായത്ത് കൺവെൻഷൻ നാളെ വൈകിട്ട് നാലിന് എ.എ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്യും. ഉടുമ്പന്നൂർ പാർട്ടി ഓഫീസ് ഉദ്ഘാടനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ് നിർവഹിക്കും. എ.എ.പി ഉടുമ്പന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്രഹാം ചാലിൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി നവീൻ ജി. നാദാമണി, വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു, ജില്ലാ പ്രസിഡന്റ് അഡ്വ. ബേസിൽ ജോൺ, നിയോജമണ്ഡലം പ്രസിഡന്റ് ലിസി ബാബു, സെക്രട്ടറി ഡിനു പോൾ, ഷാജഹാൻ പെരുമ്പാവൂർ എന്നിവർ പ്രസംഗിക്കും.