വണ്ണപ്പുറം: നാട്ടുകാരെ ഭീതിയിലാക്കി വണ്ണപ്പുറത്ത് വീണ്ടും മോഷണം. വണ്ണപ്പുറം അമ്പലപ്പടി കാഞ്ഞിരക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയാണ് ഇത്തവ മോഷണം പോയത്. ഗണപതി കോവിലിന് മുമ്പിലെ കാണിക്ക വഞ്ചിയാണ് കള്ളന്മാർ കൊണ്ടുപോയത്. അമ്പലത്തിന്റെ മതിൽ ചാടികടന്നായിരുന്നു മോഷണം. ബുധനാഴ്ച വൈകിട്ട് 7.30നാണ് നടയടച്ചു ശാന്തി ഉൾപ്പെടെയുള്ളവർ പോയത്. ഇതിന് ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. എടുത്തു മാറ്റാവുന്ന വിധത്തിലുള്ളതായിരുന്നു കാണിക്കവഞ്ചി. ഇന്നലെ രാവിലെ അഞ്ചരയ്ക്ക് ശാന്തി നട തുറന്നപ്പോളാണ് കാണിക്കവഞ്ചി കാണാതായ വിവരം അറിയുന്നത്. തുടർന്ന് കാളിയാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. വണ്ണപ്പുറം തെക്കേച്ചിറ മഹാവിഷ്ണു ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ പൂട്ട് തകർത്തും മോഷണം നടത്തിയിട്ടുണ്ട്. ഒരു മാസത്തോളമായി വണ്ണപ്പുറം, തൊമ്മൻകുത്ത് മേഖലയിൽ മോഷണം വ്യാകമാണ്. ചൊവ്വാഴ്ച മൂന്ന് യുവാക്കളെ കമ്പിപ്പാരയടക്കമുള്ള ആയുധങ്ങളുമായി പൊലീസ് പിടികൂടിയിരുന്നു.