കട്ടപ്പന :വോട്ടർപട്ടികയിലെ ക്രമക്കേടിനെതിരെ പോരാടുന്ന രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു. നഗരസഭ മിനി സ്റ്റേഡിയത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. രാജ്യം രാഹുലിനോപ്പം ആണെന്നും രാഹുൽഗാന്ധിയെ കേൾക്കാൻ ജനം കാത്തിരിക്കുന്നുവെന്നും ഒരിക്കൽ കളിയാക്കിയവരും പുച്ഛിച്ചവരും രാഹുൽ ഗാന്ധിക്കൊപ്പം അണിനിരക്കുന്ന കാഴ്ചയാണ് രാജ്യം ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ മുഖ്യപ്രഭാഷണം നടത്തി. എം .വി മാണി, ഷാജി വെള്ളംമാക്കൽ, ജോർളി പട്ടാംകുളം, പ്രശാന്ത് രാജു, സാജൻ ഇല്ലിമൂട്ടിൽ, റുബി വേഴമ്പത്തോട്ടം, കെ എസ് സജീവ്, സി കെ സരസൻ, സണ്ണി ചെറിയാൻ, ജോണി വടക്കേക്കര, ജയ്‌മോൻ കോഴിമല, ഷാജൻ എബ്രഹാം, സിജോ കെ എസ് എന്നിവർ പങ്കെടുത്തു.