fish

കട്ടപ്പന: മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇരട്ടയാർ ഡാമിൽ മത്സ്യവിത്തുകൾ നിക്ഷേപിച്ചു. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ ഡാമിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ റിസർവയറുകളിൽ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് കേരളത്തിലെ റിസർവുകളിൽ നടത്തിവരുന്ന പ്രോജക്ടാണ് ഇരട്ടയാറിൽ ഉദ്ഘാടനം ചെയ്തത്. ഡാമിന്റെ നോർത്ത് ഭാഗത്താണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. തിരുവല്ല നാഷണൽ ഫിഷ് സീഡ് ഫാമിൽ നിന്നും കൊണ്ടുവന്ന രണ്ട് ലക്ഷം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഇടുക്കി മത്സ്യഭവൻ ഫിഷറീസ് ഓഫീസർ റോണിയ റോസ് ജോർജ്, പ്രോജക്ട് കോഓർഡിനേറ്റർ സുനി തടത്തിൽ, അഗ്രികൾച്ചർ പ്രൊമോട്ടർമാരായ ജോജി സെബാസ്റ്റ്യൻ, സാജു കെ എസ് എന്നിവർ നേതൃത്വം നൽകി. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ