തൊടുപുഴ: സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ജില്ലയിൽ നിന്ന് 11 പൊലീസ് ഉദ്യോഗസ്ഥർ അർഹരായി. കട്ടപ്പന ഗ്രേഡ് എസ്.ഐ സിബി തോമസ്, ഡി.സി.പിഎച്ച്.ക്യു ഗ്രേഡ് എസ്.ഐ സി.എസ്. സുരേഷ്, ഡി.എച്ച്.ക്യു ക്യാമ്പ് സബ് ഇൻസ്‌പെക്ടർ പി.എ. മുഹമ്മദ് അനസ്, ഡി.എച്ച്.ക്യു ഗ്രേഡ് എ.എസ്.ഐ ജോർജ്ജ് മാത്യു, ഡി.എച്ച്.ക്യു എ.എസ്.ഐ കെ.കെ. മനുമോഹൻ, ഇടുക്കി എസ്.സി.പി.ഒ കെ.ആർ. അനീഷ്, കട്ടപ്പന എസ്.സി.പി.ഒ ഡ്രൈവർ അനുമോൻ അയ്യപ്പൻ, ഡി.എച്ച്.ക്യു സി.പി.ഒ രഞ്ജിൻ ഗോപിനാഥ്, കട്ടപ്പന എസ്.സി.പി.ഒ വി.എം. ശ്രീജിത്ത്, കട്ടപ്പന എസ്.ഡി.പി.ഒ എസ്.സി.പി.ഒ ജിൻസ് വർഗീസ്, കരിമണ്ണൂർ എസ്.സി.പി.ഒ ദീപു ബാലൻ എന്നിവർക്കാണ് മെഡൽ ലഭിച്ചത്‌.

ഫയർഫോഴ്സിൽ മൂന്ന് മെഡലുകൾ

സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫയർഫോഴ്സ് മെഡലിന് ജില്ലയിൽ നിന്ന് മൂന്ന് ഉദ്യോഗസ്ഥർ അർഹരായി. സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ (മെക്കാനിക്) ബെന്നി മാത്യൂസ് (പീരുമേട്), ഫയർ ആന്റ് റസ്ക്യൂ ഓഫീസർ പി.എം. ഷാനവാസ് (അടിമാലി)

ഫയർ ആന്റ് റസ്ക്യൂ ഓഫീസർ വി.ആർ. അരുൺകുമാർ (പീരുമേട്) എന്നിവർക്കാണ് മെഡൽ ലഭിച്ചത്.