നിതിൻ മോഹൻ മികച്ച എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ
അടിമാലി: വോക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീം സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചതിൽ അടിമാലി വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റിന് പ്രത്യേക പുരസ്‌കാരവും അധ്യാപകനായ നിതിൻ മോഹന് സംസ്ഥാനതലത്തിൽ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പ്രത്യേക പുരസ്‌കാരവും ലഭിച്ചു. കഴിഞ്ഞ മൂന്നുവർഷമായി എൻ.എസ്എസ് യൂണിറ്റ് അടിമാലി മേഖലയിൽ നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് സംസ്ഥാനതലത്തിൽ ലഭിച്ചത്. പാലിയേറ്റീവ് ഹോം കെയർ പ്രവർത്തനങ്ങൾ, ലഹരിക്കെതിരെ നടത്തിയ പ്രവർത്തനങ്ങൾ, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ജീവകാരുണ്യ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ, കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ എല്ലാം പരിഗണിച്ചാണ് സംസ്ഥാന അവാർഡ് ലഭിച്ചതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അജി എംഎസ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്‌കാരം നേടിയ നിതിൻ മോഹൻ അടിമാലി 2013 മുതൽ വൊക്കേ ഷണൽ ടീച്ചറായി സേവനമനുഷ്ഠിച്ചു വരുന്നു. 2022 മുതൽ 2025 വരെ നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർ ആയ കാലഘട്ടത്തിലെ പ്ര വർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്. ആനച്ചാൽ സ്വദേശിയായ നിധിൻ മോഹന്റെ ഭാര്യ ശ്രീകല , മക്കൾ: രുദ്രാക്ഷ്, ശിവതീർദ് .