രാജാക്കാട്: രാജാക്കാട് നിന്നും ഒരുകിലോ 50 ഗ്രാം കഞ്ചാവുമായി ചില്ലറ വിൽപ്പനക്കാരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. രാജാക്കാട് തെക്കെക്കര വീട്ടിൽ ശിവൻ കുഞ്ഞത്(48) നെയാണ് അറസ്റ്റ് ചെയ്ത ത്. ഓണം സ്‌പെഷ്യൽ എൻഫോഴ്സ് മെന്റ് ഡ്രൈവിനോടനുബന്ധിച്ച് ഇടുക്കി എക്‌സൈസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് രാജാക്കാട് ഭാഗത്തു നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്. രാജാക്കാട് ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നയാളാണ് ഇയാളെ ന്നും തൊണ്ടി മുതലായി 430 രൂപയും പിടിച്ചെടുത്തെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ കോ ടതിയിൽഹാജരാക്കി.