ajitjha

ഇടുക്കി:എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മറ്റിയംഗമായിരുന്ന പി.എസ് അജിതക്ക് യൂണിയൻ ഇടുക്കി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യാത്രയയപ്പ് യോഗം എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.എം ഹാജറ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് എ.കെ ഉഷ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. സുനിൽകുമാർ , കെ.ജി.ഒ.എ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.സബൂറാ ബീവി, യൂണിയൻ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ് , സെക്രട്ടറിയേറ്റ് അംഗം കെ.എസ് ജാഫർ ഖാൻ എന്നിവർ സംസാരിച്ചു. എരിയ സെക്രട്ടറി കെ.എസ് അഖിൽ സ്വാഗതവും ട്രഷറർ വിശ്വരാജ് കെ.ബി നന്ദിയും പറഞ്ഞു.