പീരുമേട്: ഏലപ്പാറ സർക്കാർ യു.പി സ്‌കൂൾ, പഞ്ചായത്ത് ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ച പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ എൽഫോസായുടെനേതൃത്വത്തിൽ എൽഫോസ് അക്കാദമിക് അവാർഡ് വിതരണം നടന്നു. ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാൻഡ്മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടനംചെയ്തു. വിവിധ കലാ-സാഹിത്യ -സാംസ്‌കാരിക -കായികമേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ മെമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. എൽഫോസ പ്രസിഡണ്ട് മാത്യു ജോൺ അദ്ധ്യക്ഷനായിരുന്നു. കോവിൽമല രാജാവ് രാമൻ രാജമന്നൻ മുഖ്യാതിഥിയായി. എൽഫോസ് ജനറൽ സെക്രട്ടറി ഒ.എച്ച് ഷാജി, ഏലപ്പാറ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷിനേതാക്കൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.