മുട്ടം: എസ്.എൻ.ഡി.പി യോഗം മുട്ടം ശാഖയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം വിപുലമായി നടത്തും.സെപ്റ്റംബർ 7ന് ഗുരുദേവ ക്ഷേത്രാങ്കണത്തിലാണ് ആഘോഷങ്ങൾ. ശാഖാമാനേജിംഗ് കമ്മിറ്റി, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, കുടുംബയോഗം കുമാരിസംഘം രവിവാരപാഠശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷങ്ങളെന്ന് ശാഖാ പ്രസിഡന്റ് സി.കെ ഗോപി, സെക്രട്ടറി എം.എസ് രവി, വൈസ് പ്രസിഡന്റ് പി,കെ വിജയൻ, വനിതാ സംഘം പ്രസിഡന്റ് ക്യഷ്ണകുമാരി സുഗതൻ, സെക്രട്ടറി ഉഷാ വിജയൻ എന്നിവർ അറിയിച്ചു. കാര്യപരിപാടികൾ:- രാവിലെ 8ന് ഗുരുദേവ കൃതികളുടെ പാരായണം 9.30ന് പതാക ഉയർത്തൽ, 9.45ന് വിശേഷാൽ ഗുരുപൂജ-ക്ഷേത്രം തന്ത്രി ബെന്നിശാന്തികളുടെയും ഷൈജു ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ. 10.30ന് ജയന്തി സന്ദേശം- തൊടുപുഴ യൂണിയൻ നേതാക്കൾ പങ്കെടുക്കുന്നു. ശാഖയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ, വിദ്യാഭ്യാസ സ്കാളർ ഷിപ്പ് വിതരണം എന്നിവ നടക്കും. 11,30ന് മുട്ടം ടൗണിലേക്ക് മഹാഘോഷയാത്ര. തുടർന്ന് മഹാപ്രസാദ ഊട്ട്. ശാഖയുടെ ശതാബാദി ആഘോഷങ്ങളുടെ ഭാഗമായുള്ള സമ്മാനകൂപ്പൺ നറുക്കെടുപ്പും നടക്കും.