ഇടുക്കി: എൽ.എസ്.ജി.ഡി ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ ജീവനക്കാരുടെ ശമ്പളം തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിന് കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ.ജി.ഒ യൂണിയന്റെയും കേരള ഗസറ്റഡ് ഓഫീസ് അസോസിയേഷന്റെയും സംയുക്ത നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇടുക്കി തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ഏരിയാ കമ്മിറ്റി അംഗം പ്രവീൺ വാസു, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എസ് ജാഫർഖാൻ, ഏരിയ സെക്രട്ടറി അഖിൽ കെ.എസ് എന്നിവർ പ്രസംഗിച്ചു.