ഇടുക്കി: തൊടുപുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിൽ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന എസ്.സി വിഭാഗം വിദ്യാർഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് രണ്ടുലക്ഷം രൂപ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഇടവെട്ടി, പുറപ്പുഴ, മുട്ടം, മണക്കാട്. കരിങ്കുന്നം, കുമാരമംഗലം ഗ്രാമപഞ്ചായത്തുകളിലെയും തൊടുപുഴ മുനിസിപ്പാലിറ്റിയിലെയും ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട പഞ്ചായത്തുകളിൽ നിന്നോ മുനിസിപ്പാലിറ്റിയിൽ നിന്നും ഈ ധനസഹായം ലഭിച്ചിട്ടില്ലാത്തവരായിരിക്കണം അപേക്ഷകർ. വീടിന്റെ വിസ്തീർണ്ണം 800 സ്‌ക്വയർ ഫീറ്റിൽ കവിയാൻ പാടില്ല. അപേക്ഷ ഫോം കോലാനിയിൽ പ്രവർത്തിക്കുന്ന തൊടുപുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും.അപേക്ഷയും അനുബന്ധ രേഖകളും 30നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04862- 221788, 8547630932.