ഇടുക്കി: രാജാക്കാട് ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.റ്റി കോഴ്സുകളായ വെൽഡർ, പ്ലംബർ എന്നീ ഏകവത്സര കോഴ്സുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് ഓഫ്‌ലൈനായി അപേക്ഷിക്കാം. എസ്.എസ്. എൽ.സി ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ ഒറിജിനലും പകർപ്പുകളും, നാല് ഫോട്ടോ, അപേക്ഷ ഫീസ്, അഡ്മിഷൻ ഫീസ് എന്നിവ സഹിതം 23വരെ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിച്ച് അഡ്മിഷൻ നേടാം. കൂടുതൽ വിവരങ്ങൾക്ക്: 04868- 241813, 9895707399, 9744158361, 9744996141.