ഇടുക്കി: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ 26ന് കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. വെളിച്ചെണ്ണ, തേങ്ങ, പച്ചക്കറി, ബിരിയാണി അരി അടക്കമുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, മലിനീകരണ നിയന്ത്രണബോർഡിന്റെ നിബന്ധനകൾ ലഘൂകരിക്കുക, ഹോട്ടൽ ഉടമകൾക്ക് നേരെയുള്ള ബോർഡിന്റെ പീഡനം അവസാനിപ്പിക്കുക, മാലിന്യ സംസ്‌കരണത്തിന് പൊതുസംവിധാനം ഏർപ്പെടുത്തുക, അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അസോസിയേഷൻ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന സമരപരിപാടികളുടെ ഭാഗമായിട്ടാണ് കളക്ട്രേറ്റ് മാർച്ചെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എസ് അജി അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി എ. മുഹമ്മദ് ഷാജി ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി പി,കെ മോഹനൻ, ജയൻജോസഫ്, പ്രവീൺ, സാജു സെൻട്രൽ, പി.എം ജോൺ, പി.ജെ ജോസ്, കെ.എം ജോർലി, മായാ സുനിൽ, ഗ്ലാഡ് സൺ തോമസ്, കെ,എം അലിക്കുഞ്ഞ്, ബാലകൃഷ്ണൻ, അനൂപ്, കെ.പി ബിനുമോൻ , ബെന്നിജോസഫ്, സജീന്ദ്രൻ, മാത്യു, ലെനിൻ എന്നിവർ പ്രസംഗിച്ചു.