malanad
എസ്.എൻ.ഡി.പി യോഗം കൂട്ടാർ ശാഖയിൽ കർക്കടക മാസ പ്രാർത്ഥനയുടെ സമർപ്പണവും കുടുംബ സംഗമത്തിന്റെ ഉദ്ഘാടനവും മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിക്കുന്നു

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം കൂട്ടാർ ശാഖയിൽ കർക്കടക മാസ പ്രാർത്ഥനയുടെ സമർപ്പണവും കുടുംബ സംഗമത്തിന്റെ ഉദ്ഘാടനവും മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വിധു സോമൻ, കൗൺസിലർ മനോജ് ആപ്പാന്താനം എന്നിവർ അറിയിച്ചു. ശാഖാ പ്രസിഡന്റ് ജിജി കുറുമാക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു ശാസ്താംപറമ്പിൽ സ്വാഗതവും വൈസ് പ്രസിഡന്റ് അജയൻ നന്ദിയും പറഞ്ഞു.