അടിമാലി: കുടുംബശ്രീയും, കേരളവിഷനും സംയുക്തമായി നല്കുന്ന കുടുംബശ്രി മൈക്രോ എന്റർപ്രൈസസ് അവാർഡ് ഇന്ന് അടിമാലി വിശ്വദീപ്തി സി.എം.ഐ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 5ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അഡ്വ: ഡിൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം എം.മണി, പി. ജെ. ജോസഫ്, വാഴൂർ സോമൻ, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകന്നേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ സൗ മ്യ അനിൽ എന്നിവർ ജേതാക്കൾക്കുള്ള പുരസ്‌കാരം നൽകും. കുടുംബശ്രീ മിഷൻ ജില്ലാ കോഓർ ഡിനേറ്റർ ഷിബു ജി, കലാ സാഹിത്യ സിനിമാ വാണിജ്യ കായിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. കേരളത്തിലെ മികച്ച കുടുംബശ്രീ സുക്ഷ്മ സംരംഭക യൂണിറ്റുകൾക്ക് നല്കുന്ന ജില്ലാതല പുര സ്‌കാരങ്ങളുടെ ഇടുക്കി ജില്ലയിലെ വിതരണോദ്ഘാടനമാണ് നടക്കുക. കുടുംബശ്രി യൂണിറ്റുകളിൽ നിന്ന് വിദഗ്ധരടങ്ങിയ ജൂറി തെരഞ്ഞെടുത്ത ഏറ്റവും മികച്ച 10 മൈക്രോ യൂണിറ്റ് സംരംഭങ്ങൾക്കാ ണ് ചടങ്ങിൽ പുരസ്‌കാരങ്ങൾനല്കുന്നത്