തൊടുപുഴ : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ഇടുക്കി ജില്ലനേതൃയോഗം ഇന്ന് രാവിലെ 10 ന് മുട്ടം റൈഫിൾ ക്ലബ്ബിൽ നടത്തുമെന്ന് ചെയർമാൻ ജോയി വെട്ടിക്കുഴി, കൺവീനർ പ്രൊഫ. എം ജെ.ജേക്കബ് എന്നിവർ അറിയിച്ചു.
ജില്ലയിലെ യുഡി എഫ് ഏകോപന സമിതി അംഗങ്ങളും നിയോജക മണ്ഡലം ചെയർമാൻ, കൺവീനർ, സെക്രട്ടറി, പഞ്ചായത്ത് തല ചെയർമാൻമാർ, കൺവീനർമാർ, മുന്നണിനേതാക്കൾ തുടങ്ങിയവർയോഗത്തിൽ പങ്കെടുക്കും. രാവിലെ 10 ന് ആരംഭിക്കുന്നയോഗം കെ .പി .സി. സി വർക്കിംഗ് പ്രസിഡന്റ് പി. സി വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾക്ക് ആവശ്യമായിട്ടുള്ള കർമ്മ പദ്ധതികൾയോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കും.
ഉച്ചകഴിഞ്ഞ് 2.30 ന്‌ചേരുന്ന സമാപന സമ്മേളനത്തിൽ ശതാഭിഷ്‌ക്തനായ യുഡി എഫ് സ്ഥാപക കൺവീനറുംകേരളാകോൺഗ്രസ് ചെയർമാനുമായ പി ജെ.ജോസഫ് എം എൽ എ, യെ ആദരിക്കും. പ്രതിപക്ഷനേതാവ് വി. ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.