pathaka


ഇടുക്കി: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണമെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പോറലേൽക്കുന്ന ഒന്നിനെയും അംഗീകരിക്കില്ലെന്ന ഉറച്ച പ്രഖ്യാപനം ഈ സ്വാതന്ത്ര്യദിന വേളയിൽ ഉണ്ടാകണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയശേഷം വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പരേഡ് കമാന്റർ ശാന്തൻപാറ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് ശരൺലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരേഡിൽ എസ് പി സി ബാൻഡ്, പൊലീസ് ബാൻഡ് ഉൾപ്പെടെ 23 പ്ലറ്റൂണുകളാണ് അണിനിരന്നത്.

അഡ്വ. ഡീൻ കുര്യാക്കോസ് എം. പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാകുന്നേൽ, ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി സാബു മാത്യു കെ. എം, എ.ഡി.എം ഷൈജു പി. ജേക്കബ്, സബ് കളക്ടർ അനൂപ് ഗാർഗ്,വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. ജി സത്യൻ ഡെപ്യൂട്ടി കളക്ടർമാർ വിവിധ വകുപ്പ് തല മേധാവികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പരേഡിന് സാക്ഷ്യം വഹിച്ചു.