sndp
എസ്.എൻ.ഡി.പി യോഗം പീരുമേട്, മലനാട്, ഇടുക്കി യൂണിയനുകളിലെ പ്രവർത്തക യോഗത്തിന് മുന്നോടിയായി ഏലപ്പാറയിൽ പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യരുടെ അദ്ധ്യക്ഷതയിൽ നടന്ന മേഖലാതല യോഗം

പീരുമേട്: എസ്.എൻ.ഡി.പി യോഗം പീരുമേട്, മലനാട്, ഇടുക്കി യൂണിയനുകളിലെ ശാഖാ ഭാരവാഹികൾക്കായി നടത്തുന്ന പ്രവർത്തക യോഗത്തിന് മുന്നോടിയായി ഏലപ്പാറ മേഖലാതല ശാഖാ ഭാരവാഹി യോഗം നടന്നു. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ അദ്ധ്യക്ഷനായിരുന്നു. യോഗം വിജയിപ്പിക്കാനാവശ്യമായ പരിപാടികൾ ആസൂത്രണം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു പരിപാടികൾ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് പി.കെ. രാജൻ യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് രാജേഷ് ലാൽ, യൂണിയൻ സെക്രട്ടറി പ്രമോദ് ധനപാലൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അമ്പിളി സുകുമാരൻ, വൈസ് പ്രസിഡന്റ് സുഷമാ സുധാകരൻ, യൂണിയൻ കൗൺസിലർമാരായ പി.വി. സന്തോഷ്, കെ.ആർ. സദൻ രാജൻ എന്നിവർ സംസാരിച്ചു. സെപ്തംബർ രണ്ടിന് പുറ്റടിയിൽ നടക്കുന്ന യോഗം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഉദ്ഘാടനം ചെയ്യുന്നത്. കൗൺസില‌ർമാരായ പി.വി. സന്തോഷ്, പി.വി. ചന്ദ്രൻ, കെ. ഗോപി എന്നിവർ ഉൾപ്പെടെ യൂണിയൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.